Thu. Jan 23rd, 2025
കോഴിക്കോട്:

രണ്ടാം മാറാട് കേസില്‍ 12 വർഷം തടവുശിക്ഷ അനുഭവിക്കുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസ് (45) എന്നയാളെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ കല്ലു കെട്ടിയ നിലയിൽ വെള്ളയില്‍ കടപ്പുറത്തിനു സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടാം മാറാട് കേസില്‍ മാറാട് പ്രത്യേക കോടതി 12 വർഷത്തേക്ക് ശിക്ഷിച്ചിരുന്ന ഇല്ല്യാസ്
ജാമ്യത്തിലിറങ്ങിയതായിരുന്നു.

മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും, അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, രണ്ടു ദിവസമായി ഇല്യാസിനെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. വെള്ളയില്‍ പൊലീസ് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൃതദേഹത്തിനു രണ്ടുദിവസത്തിലധികം പഴക്കമുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാള്‍ ഇപ്പോള്‍ വെള്ളയില്‍ പണിക്കര്‍ റോഡിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *