വാഷിംഗ് പൗഡറായ സർഫ് എക്സലിനും, സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ ആയ മൈക്രോസോഫ്ട് ആയ മൈക്രോസോഫ്ട് എക്സലിനും എന്തെങ്കിലും പൊതു പ്രത്യേകതകൾ ഉണ്ടോ? ഉണ്ടെന്നാണ് സംഘ പരിവാറിന്റെ കണ്ടെത്തൽ. പുതിയതായി ഇറങ്ങിയ സർഫ് എക്സലിന്റെ പരസ്യം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുവെന്നാരോപിച്ച് ആർ.എസ്.എസ്. മുതലായ തീവ്ര ഹിന്ദുത്വ അജണ്ടകളിൽ പ്രവർത്തിക്കുന്ന വലതുപക്ഷ പാർട്ടി പ്രവർത്തകർ ഈ പരസ്യത്തിനെതിരെ വ്യാപകമായി പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഉത്പന്നം ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ #boycottSurfexcel എന്ന ക്യാമ്പയ്‌നുകളും അവർ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പോഴാണ്, ലോക പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്ട്‍വെയർ ആയ മൈക്രോസോഫ്റ്റിന്റെ എക്സലിനു എതിരെയും ഗൂഗിൾ പ്ലേയ് സ്റ്റോറിൽ മന:പൂർവം റേറ്റിംഗ് കുറയ്ക്കുകയും, മോശമായ റിവ്യൂകൾ ഇടുകയും ചെയ്യുന്നത് വൈറലാവുന്നത്. ഹിന്ദുത്വത്തെ അപമാനിക്കുന്ന എക്സെലിനെ ബഹിഷ്‌കരിക്കുന്നു എന്ന തന്നെയാണ് പ്ലേ സ്റ്റോറിലെ പല കമന്റുകളും പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സംഘപരിവാർ പ്രവർത്തകർ എക്സലിനെ ലക്‌ഷ്യം വെച്ചു നീങ്ങിത്തുടങ്ങിയത്. “രാജ്യദ്രോഹി”, “ഹിന്ദു വിരുദ്ധൻ” തുടങ്ങിയ പദങ്ങളാണ് റിവ്യൂ ബോക്സിൽ നിറഞ്ഞിരിക്കുന്നത്. “ഈ കാര്യങ്ങൾ കൊണ്ട് ഞാൻ സർഫ് എക്സലിനെ വെറുക്കുന്നു, ഇനി ഈ ഉത്പന്നം ഒരിക്കലും വാങ്ങില്ല, എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ ആവട്ടെ, നിങ്ങളീ സാധനം പാകിസ്ഥാനിൽ കൊണ്ട് പോയ് വിൽക്കൂ, എന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹോളി ദിനത്തിനിടയിൽ ഇസ്ലാം മത വിശ്വാസിയായ തന്റെ കൂട്ടുകാരനെ പള്ളിയിലേക്ക് വസ്ത്രത്തിൽ നിറങ്ങൾ പുരളാതെ, എത്തിക്കുന്ന പെൺകുട്ടിയാണ് പരസ്യത്തിൽ. ഇത് മതസൗഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് ചിലർ വാദിക്കുമ്പോൾ, ഇത് ഹിന്ദുമത വികാരണങ്ങളെ വ്രണപ്പെടുത്തുകയാണെന്നു പറഞ്ഞാണ് സർഫ് എക്സലിനെ ബഹിഷ്‌കരിക്കാനുള്ള ഈ ക്യാമ്പെയ്ൻ ആരംഭിച്ചത്.
“എന്തിനാണ് ഞങ്ങൾ ഹിന്ദു സഹോദരന്മാരെ ഇത്രയും വേദനിപ്പിക്കുന്നത്? ഞങ്ങൾ എന്ത് തെറ്റാണു ചെയ്യുന്നത്? ഈ പരസ്യം നിങ്ങൾ തിരിച്ചെടുക്കണം, ഞങ്ങളെ ഭയന്നിട്ട് സർഫ് എന്ന പേര് മാറ്റി മൈക്രോസോഫ്റ്റ് എന്നാക്കിയതാണ്.” എക്സലിനു പ്ലേ സ്റ്റോറിൽ റിവ്യൂ നൽകിയ ജിതേന്ദ്ര സിങ് പറയുന്നു.
മറ്റൊരാളായ വിനയ് പരിഹാര പറയുന്നത് ഇങ്ങനെയാണ് “എക്സൽ കുടുംബം ഇന്ത്യയെയും ഇന്ത്യയുടെ ഹിന്ദുത്വത്തെയും സംസ്കാരത്തെയും അപമാനിക്കുകയാണ്.” മറ്റൊരു രസകരമായ കാര്യമെന്ന് പറയുന്നത്, ഇവർ രണ്ടുപേരും യഥാക്രമം അഞ്ചിൽ നാലും, അഞ്ചിൽ അഞ്ചും സ്റ്റാറുകൾ പ്ലേ സ്റ്റോറിൽ ഇതേ ആപ്പിന് നൽകിയിട്ടുണ്ട്. നൽകിയിട്ടുണ്ട് എന്നതാണ്.
സിറിയസ് ബ്ലാക്ക് എന്ന വ്യക്തി നൽകിയ കമന്റ് ഇങ്ങനെയാണ്, “ചിലപ്പോൾ നിങ്ങൾ ഒന്നും ചെയ്തിട്ടുണ്ടാവില്ല, നിങ്ങൾ സർഫ് എക്സലിന്റെ പരസ്യത്തിന് പോലും എതിരായിരുന്നിരിക്കാം, പക്ഷെ, നിനങ്ങളുടെ പേരിൽ എക്സൽ ഉണ്ട്, അതിനർത്ഥം നിങ്ങൾ ഹിന്ദുത്വയ്ക്കെതിരാണെന്നാണ്.
ചിലരൊക്കെ ഇതിനെ ആർ.എസ്.എസ്സിന്റെ പ്രവണതയെ കളിയാക്കാനായും ഇത്തരം റിവ്യൂ ചെയ്യുന്നുണ്ട്. ഇതിനെ തകർക്കാനായി അഞ്ചിൽ അഞ്ചും കൊടുത്തു പോകുന്ന ആളുകളുടെ എണ്ണവും കുറവല്ല.
അതിനിടയിൽ, സ്നാപ്പ് ഡീൽ ഫൗണ്ടർ ആയ കുനാൽ ബഹ്‌ൽ രണ്ടു വർഷം മുന്നേ തനിക്കുണ്ടായ അനുഭവത്തിന്റെ പറ്റിയുള്ള ഒരു മീം പങ്കുവെച്ചു. 2017 ൽ സ്നാപ്പ് ചാറ്റ് സി.ഇ.ഒ, തന്റെ ആപ്പ് പണക്കാർക്കു വേണ്ടി മാത്രമുള്ളതാണെന്നും, ഇന്ത്യ ദരിദ്ര രാജ്യമാണെന്നും പ്രസ്താവന ഇറക്കിയതിനു പിന്നാലെ ഇന്ത്യക്കാർ സ്നാപ്പ് ചാറ്റാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് സ്നാപ്പ് ഡീലിന്റെ പേജിൽ പോയാണ് പൊങ്കാല ഇട്ടത്.