മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

0
104
വായന സമയം: < 1 minute

ബെയ്‌ജിംഗ്:

ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ. സു​ര​ക്ഷാ സ​മി​തി​യി​ൽ ചൈ​ന​ വി​യോ​ജി​പ്പ് അ​റി​യി​ച്ച​ത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹർ‌. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാൻസ്, യു.കെ, യു.എസ്. എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്.

തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്നും മറ്റുമുള്ള ‘സാങ്കേതിക’ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു വർഷങ്ങളായുള്ള ഇന്ത്യയുടെ ഈ ആവശ്യത്തിനു ചൈന ത‍ടസ്സം നിന്നത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്താൻ പാക്കിസ്ഥാനു താൽപര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അൽഖായിദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്.

പ്രമേയത്തിനെതിരെ നിലകൊണ്ട, ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മർദ്ദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു. ചൈ​ന​യു​ടെ പേ​രു പ​റ​യാ​തെ​യാ​ണ് ഇ​ന്ത്യയുടെ പ്രതികരണം.

മ​സൂ​ദ് അ​സ്ഹറി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​ത്, മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് യു​.എ​സ്. ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​സൂ​ദ് അ​സ​റി​നെ​തി​രെ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ എ​ല്ലാ​മു​ണ്ടെ​ന്നാ​ണ് യു​.എ​സ്. നി​ല​പാ​ട്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവർത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോൾ അസ്ഹർ മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവിട്ടാണു പാക്കിസ്ഥാൻ പ്രതിരോധിച്ചത്. ചികിൽസയിലിരിക്കെ മരിച്ചതായാണു പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പ്രചരിച്ചത്. പാക്കിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

ജ​യ്ഷെ മു​ഹ​മ്മ​ദ്, ഫെ​ബ്രു​വ​രി 14 ന് ​പു​ൽ​വാ​മ​യി​ൽ ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 സി.​ആ​ർ​.പി.​എ​ഫ്. ജ​വാ​ന്മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര താ​വ​ള​ങ്ങ​ൾ ഇ​ന്ത്യ ആ​ക്ര​മി​ച്ചി​രു​ന്നു. ഭീ​കര​ർ​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പി​ന്തു​ണ​ച്ചി​രു​ന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of