Fri. Jan 24th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമടക്കം 4,35,142 കുട്ടികൾ ഇന്നു പരീക്ഷ എഴുതുന്നു. എയ്‌ഡഡ് സ്‌കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. ഈ വര്‍ഷവും ഉച്ച മുതലാണ് പരീക്ഷ സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. 2923 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ലക്ഷദ്വീപിലും ഗള്‍ഫിലും നാലു കേന്ദ്രങ്ങളിൽ പരീക്ഷയുണ്ട്. എയ്‌ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. അണ്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷയ്ക്കെത്തും.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുക. കുട്ടനാടാണ് കുറവ്. മാര്‍ച്ച് 28-ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 5 മുതല്‍ മെയ് രണ്ട് വരെ രണ്ടു ഘട്ടമായാണ് മൂല്യനിര്‍ണയം.

Leave a Reply

Your email address will not be published. Required fields are marked *