Wed. Jan 1st, 2025

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ വരുത്തുന്ന ഓരോ മാറ്റവും ഇനിമുതൽ എസ്.ബി.ഐയിലെ സേവിങ്സ് ബാങ്ക് പലിശയെയും ബാധിക്കും. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ പലിശ നിരക്കിനെ ആർ.ബി.ഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കായി മാറിയിരിക്കുകയാണ് എസ്.ബി.ഐ. നേരിട്ടോ അല്ലാതെയോ ഹ്രസ്വകാല വായ്പാകളുടെ പലിശ നിരക്കുകളും ഒരു എക്സ്റ്റേണൽ ബെഞ്ച് മാർക്കുമായി ബന്ധപ്പെട്ടിരിക്കും.

നിലവിൽ, ബാങ്കുകളുടെ ബേസ് റേറ്റുകളുമായാണ് വായ്പാ, ഡെപ്പോസിറ്റ് റേറ്റുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. ആർ.ബി.ഐ. നിരക്കിൽ മാറ്റം വരുത്തുമ്പോൾ അപ്പോൾത്തന്നെ ബാങ്കുകൾ ബേസ് റേറ്റിൽ മാറ്റം വരുത്താറില്ല. നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ച ശേഷമാണ് ബേസ് റേറ്റ് പുതുക്കി നിശ്ചയിക്കുക.
ഒരു ലക്ഷം രൂപക്കു മുകളിലുള്ള എല്ലാ കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും, ഹ്രസ്വകാല വായ്പാകളും, ഓവർ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കും. ഇതിന്റെ പലിശ നിരക്ക് 8.5 ശതമാനമാണ്. ഫ്ലോർ റേറ്റായ 8.5% കൂടാതെ ഒരു റിസ്ക് പ്രീമിയവും ബാങ്ക് ഈടാക്കും. ഒരു ലക്ഷത്തിന് താഴെ ഡെപ്പോസിറ്റ് ബാലൻസ് ഉള്ളവർക്കും വായ്പ എടുത്തവർക്കും റേറ്റിൽ മാറ്റമുണ്ടാകില്ല.

ആർ.ബി.ഐ. മോണേറ്ററി പോളിസിയിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. 2019 മേയ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

Leave a Reply

Your email address will not be published. Required fields are marked *