Thu. Jan 23rd, 2025
തിരുവന്തപുരം:

കെ.കെ രമയെ വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങി ആര്‍.എം.പി. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിള്‍ ആര്‍.എം.പി. മത്സരിക്കും.
വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എം.പി. സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. സ്ഥാനാര്‍ത്ഥികളെ കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കും. വടകരയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. ആരെങ്കിലും പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ അത് സംബന്ധിച്ച് ആ അവസരത്തില്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ജനപ്രീതി നേടിയ നേതാക്കളെ തന്നെ മത്സരിത്തിനിറക്കും. കോണ്‍ഗ്രസ്സ് ഉള്‍പെടെയുള്ള പാര്‍ട്ടികളുമായി ഇത് വരെ ചര്‍ച്ച നടത്തിയിട്ടില്ല.
സി.പി.എം ആണ് മുഖ്യ ശത്രു. സംസ്ഥാനത്തെ സി.പി.എമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശക്തമായ ക്യാമ്പൈനിങ്ങിന് നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരായ സജീവ പ്രചാരണം നടത്താനും പാര്‍ട്ടിയില്‍ ധാരണയായെന്നും നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *