ഗുജറാത്ത്:
2002 ൽ നരോദപാട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംഗ്ദൾ നേതാവ് ബാബു ബജ്രംഗിക്ക് (ബാബു ഭായ് പട്ടേൽ) സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്. പൂർണമായും കാഴ്ച ശക്തി നഷ്ടപ്പെട്ടത് ഇദ്ദേഹം വിശ്രമത്തിലാണെന്നും, കേൾവിശക്തിക്കും തകരാർ ഉണ്ടെന്നും സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
2012 മുതൽ ഇദ്ദേഹം ഗുജറാത്തിലെ സബർമതി ജയിലിൽ മറ്റു മുപ്പത് ക്രിമിനലുകളോടൊപ്പം തടവിലാണ്. ഇതിൽ മുൻ മന്ത്രിയായ മായാ കോഡ്‌നാനിയും ഉൾപ്പെടും. 97 മുസ്ലീങ്ങളെ കൊന്നതിനാണ് ഇദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.
ബാബു ഭായിക്ക് ആദ്യം മരണം വരെ തടവ് ശിക്ഷ വിധിച്ച കോടതി പിന്നീട് കഴിഞ്ഞ 2018 ഏപ്രിൽ നു ശിക്ഷ 21 വർഷമായി കുറച്ചു. ഇതേ കോടതി മായാ കോഡ്‌നാനിയെ വെറുതെ വിട്ടു.
കൂട്ടക്കൊല നടന്ന സമയത്ത് പല സമയങ്ങളിലും ബാബു ഭായ് ആൾക്കൂട്ടത്തെ നയിച്ചിരുന്നതായി നാലു പോലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അതാണ് ഈ കേസിലെ ഏറ്റവും സുപ്രധാനമായ തെളിവ്.
ജസ്റ്റിസ് എ.എം. ഖാൻവിലക്കറിന്റെ നേതൃത്വത്തിലുള്ള, ഉമേഷ്ഭായി സുരഭായ് ഭർവാദ്, രാജ്കുമാർ, പദ്മേന്ദ്രസിൻ ജസ്വന്ത്സിങ് രജ്പുത്, മംഗ്ദ ജില ഗോവിന്ദ് ഛര പർമാർ, എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എന്താണ് നരോദ പാട്ടിയ സംഭവം?
അയോധ്യയിൽ നിന്ന് വരുന്ന സബർമതി എക്‌സ്പ്രെസ്സിന്റെ കോച്ചിൽ തീയിട്ട് 59 കർസേവകർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. .
ഈ സംഭവത്തിനുശേഷം വി.എച്ച്.പി അടുത്ത ദിവസം രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ആക്രമണസമയത്ത് 3 ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വി.എച്ച്.പി. നേതാക്കൾ ആരോപിച്ചിരുന്നു.
നരോദയിൽ 2002 ഫെബ്രുവരി 28 ന്, 5000 അംഗങ്ങളുടെ ഒരു സംഘം, മുസ്ലീങ്ങളെ കൊള്ളയടിക്കുകയും, കുത്തിക്കൊലപ്പെടുത്തുകയും , ലൈംഗിക പീഡനത്തിനിരയാക്കുകയും, ചെയ്തു. ഈ ആക്രമണങ്ങൾ എല്ലാം 10 മണിക്കൂറിലധികം നീണ്ടുനിന്നു. 97 മുസ്ലീങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.