കോഴിക്കോട്:
ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, വാക്പോരുമായി ചെന്നിത്തലയും വീരേന്ദ്രകുമാറും. വീരേന്ദ്രകുമാറിന്റെ എല്‍.ഡി.എഫ്. പ്രവേശനത്തെ പരിഹസിച്ച ചെന്നിത്തലയ്ക്കു പിന്നാലെ മറുപടിയുമായി വീരേന്ദ്രകുമാറും രംഗത്തെത്തി.
യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് എന്തു കിട്ടിയെന്നും, എല്‍.ഡി.എഫിനൊപ്പം പോയ പാര്‍ട്ടിക്ക് എന്തു ഗുണമുണ്ടായെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാറിനോടു സഹതാപം മാത്രമാണെന്നുള്ളത്. ചെറുപാര്‍ട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. സി.പി.ഐയും, സി.പി.എമ്മും അല്ലാതെ മറ്റു പാര്‍ട്ടികള്‍ക്കൊന്നും എല്‍.ഡി.എഫില്‍ നിലനില്‍പ്പില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് സീറ്റ് തന്നു എന്നതു ശരിയാണെന്നും, വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത് മറക്കരുതെന്ന മറുപടിയുമായി ലോക് താന്ത്രിക്് ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയും രംഗത്തെത്തി. പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്നു തന്നാല്‍ മതിയെന്നാണ് യു.ഡി.എഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു. ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്തതു തന്നെയെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.