Wed. Jan 22nd, 2025
പെരിന്തല്‍മണ്ണ:

അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് 200 രൂപ പിഴയോടു കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 വരെ നീട്ടി.

ഈ മാസം ആറു വരെയായിരുന്നു അപേക്ഷാ സമയം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
അലീഗഢ് മെയിന്‍ കേന്ദ്രത്തിലെ ബി.എ., ബി എസ്സി., ബി. കോം. തുടങ്ങിയ കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈ വര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ട്. അപേക്ഷിക്കുന്നതിനായുള്ള വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 04933298299, 8891117177, 9142111466 എന്നീ നമ്പറുകളിലോ www.amucotnrollerexams.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *