Mon. Dec 23rd, 2024
തിരുവനന്തപുരം:

തലസ്ഥാനത്ത് യുവമോര്‍ച്ച- ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്നാണ് ആരോപണം. കാട്ടാക്കടയില്‍ ഇന്നലെയാണ് സംഭവം. യുവമോര്‍ച്ച നക്രാഞ്ചിറ യൂണിറ്റ് പ്രസിഡന്റ്, ജിപിന്‍ദാസിനാണ് കുത്തേറ്റത്. കാട്ടാക്കട മുത്തുമാരി അമ്മന്‍ കോവിലില്‍ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ജിപിന്‍ദാസ്.

വീട്ടിലേക്ക് കയറാന്‍ തുടങ്ങവെ, ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ, ലെനിനും ഇര്‍ഫാനും, ജിപിന്‍ദാസിനെ പിടിച്ചിറക്കി വെട്ടുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയ ഉടനെ, ഇര്‍ഫാനും ലെനിനും രക്ഷപ്പെട്ടു. ഉടന്‍തന്നെ ജിപിന്‍ദാസിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതികള്‍ക്കു വേണ്ടി, പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘവും ജിപിന്‍ദാസുമായി ദീര്‍ഘനാളായുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. അതിനാല്‍ പൂര്‍വവൈരാഗ്യം ആയിരിക്കാം, ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *