Thu. May 2nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത്, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണമേഖലാ എ.ഡി.ജി.പിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടറായി പോയ ഒഴിവിലാണു നിയമനം. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഉത്തരമേഖല എ.ഡി.ജി.പി. രാജേഷ് ദിവാന്‍ വിരമിച്ചശേഷം ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ടോമിന്‍ ജെ.തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പിയും, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറിനെ, കണ്ണൂര്‍ റേഞ്ചിലേക്കും മാറ്റി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയാണ്, പുതിയ, തൃശൂര്‍ റേഞ്ച് ഐ.ജി. അശോക് യാദവാണ്, തിരുവനന്തപുരം റേഞ്ച് ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിനെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും, നിലവിലെ കമ്മീഷണര്‍ സുരേന്ദ്രനെ, കൊച്ചി കമ്മീഷണറായും നിയമിച്ചു.
എ.വി.ജോര്‍ജിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *