കോഴിക്കോട്:
എ .ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13, 14 തീയതികളില്‍ കേരളത്തില്‍. 14 നു കോഴിക്കോട് നടക്കുന്ന ജനമഹാറാലി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നതായി കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കാന്‍, 12 ആം തീയതി എത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, മറ്റു ചില പരിപാടികള്‍ക്കു വേണ്ടി 13,14 ലേക്കു നീട്ടുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നാണ്, അദ്ദേഹം കേരളത്തിലെത്തുന്നത്. 14 നു രാവിലെ, തൃശൂരില്‍, മത്സ്യത്തൊഴിലാളി പാര്‍ലിമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന്, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വസന്തകുമാറിന്റെ, വയനാട്ടിലെ വസതി സന്ദര്‍ശിക്കും. അവിടെ നിന്ന് പെരിയ സന്ദര്‍ശിച്ച ശേഷം, വൈകീട്ട് നാലിന്, കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ ജനമഹാറാലിയെ അഭിസംബോധന ചെയ്യും.