Fri. Nov 22nd, 2024

ബെയ്‌ജിങ്ങ്‌:

മികച്ച പ്രത്യേകതകളോടെയും, വില കുറച്ചും രംഗത്ത് എത്തുന്ന ഷവോമി, ഏതു സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് എത്തിയാലും പേടി മറ്റു കമ്പനികള്‍ക്കാണ്. റെഡ്മി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇപ്പോള്‍ ഷവോമിയുടെ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ മോഡലുകളാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് തരംഗമാവുന്നത്. നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ റെഡ്മി നോട്ട് 7 പ്രൊ ലഭ്യമായി തുടങ്ങും. ഷവോമിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിലും, ഫ്ലിപ്പ് കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്. റെഡ്മി നോട്ട് 7 പ്രൊ രണ്ടു വ്യത്യസ്ത പതിപ്പുകളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പഴയ വേരിയന്റില്‍ നിന്നും വ്യത്യസ്തമായി, റെഡ്മി നോട്ട് 7 പ്രോയുടെ പിന്നില്‍ ഒരു 48 മെഗാപിക്‌സല്‍ സെന്‍സറുണ്ട്. അതോടൊപ്പം, 12MP-2MP സെന്‍സറുകള്‍ ഉപയോഗിച്ച്‌ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ഇതിനോടൊപ്പം ഉണ്ട്. ഇതിനു പുറമെ, ബേസ് മോഡല്‍ 32 ജി.ബി. സ്റ്റോറേജ് വേരിയന്റ്, 3 ജി.ബി. റാം പതിപ്പിന് 9,999 രൂപയാണ് വില. 4 ജി.ബി. റാം, 64 ജി.ബി. സ്റ്റോറേജ് സ്‌പേസ് വരുന്ന പതിപ്പിന്റെ വില 11,999 രൂപയാണ്.

ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷവോമി, സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ്. ഷവോമി എം.ഐ 4, എം.ഐ. നോട്ട്, റെഡ്‌മി നോട്ട്, എം. ഐ. പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്. ആഗസ്റ്റ് 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ലോകത്ത് എമ്പാടും വലിയ രീതിയിൽ വിപണി പിടിച്ചെടുത്തിരുന്നു.

ഷവോമി, തങ്ങളുടെ മോഡലുകള്‍ക്ക് ഭീഷണിയാകുമോ എന്ന പേടിയിലാണ് മറ്റു കമ്പനികള്‍. ഇതോടെ ഷവോമിയെ പേടിച്ച് മോഡലുകള്‍ക്ക് വിലകുറച്ചിരിക്കുകയാണ് അസ്യൂസ്, ഒപ്പോ എന്നീ കമ്പനികള്‍. ആറായിരം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. അസ്യൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1, സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 2, സെന്‍ഫോണ്‍ മാക്‌സ് എം 2, സെന്‍ഫോണ്‍ 5z എന്നീ മോഡലുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്.

അതെ സമയം ഷവോമിയുടെ പുതിയ എൽ.ഇ.ഡി ടി.വി മാർച്ച് 7 മുതൽ വിപണിയിൽ എത്തും. ഷവോമി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ടി.വിയാണ് എം.ഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് . 12,999 രൂപയാണ് ഇതിന്റെ വില. മാർച്ച് ഏഴിന് 12 മണിക്ക് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങും. ഫ്‌ളിപ്പ്കാർട്ട്, മി.കോം, മി ഹോം എന്നി ഓൺലൈൻ വിപണനകേന്ദ്രങ്ങളിൽ ഇത് ലഭ്യമാകും. പാച്ച് വോൾ, ആൻഡ്രോയിഡ് എന്നീ പിന്തുണകളോടു കൂടിയാണ് മി എൽ.ഇ.ഡി ടി.വി 4 പ്രൊ വരുന്നത്. യൂട്യൂബും ഗൂഗിൾ അസിസ്റ്റൻറുമായി സഹകരിച്ച് പുതിയ മി എൽ.ഇ.ഡി ടി.വി 4 പ്രൊ 32 ഇഞ്ച് ടി.വികളിൽ ഏറ്റവും പുതിയ അമലോജിക് 64-ബിറ്റ് പ്രൊസസറാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *