Mon. Dec 23rd, 2024

ദുബായ്:

സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. തന്റെ കരിയറിലെ 100ാം എ.ടി.പി. കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോജര്‍ ഫെഡറര്‍. ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. 4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ഓസ്ട്രേല്രിയന്‍ ഓപ്പണില്‍ സിറ്റ്‌സിപാസിനോട് തോറ്റതിനോട് മധുര പ്രതികാരം കൂടിയായി ഫെഡററിന്റെ ഈ വിജയം.

ജിമ്മി കൊണേഴ്‌സിന് ശേഷം ഈ നേട്ടം കിരീട സെഞ്ച്വറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫെഡറര്‍. 109 കിരീടങ്ങള്‍ കൊണേഴ്‌സിന്റെ പേരിലുണ്ട്. ദുബായിയിൽ ഫെഡററുടെ എട്ടാം കിരീടമാണിത്. 33ാം എ.ടി.പി കിരീടവും. കരിയർ ഗ്രാൻഡ്സ്ലാമുകളുടെ എണ്ണത്തിലും റോജർ ഫെഡറർ തന്നെയാണ് (20) ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *