Mon. Dec 23rd, 2024
തിരുവനന്തപുരം:

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 2ന് 50 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 85 റൺസിന് ഇന്ത്യൻ ബോളർമാർ ചുരുട്ടിക്കെട്ടി. സ്കോർ: ദക്ഷിണാഫ്രിക്ക–152, 85. ഇന്ത്യ– 395.

ഒന്നാം ഇന്നിങ്സിൽ 243 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കു പൊരുതാൻ പോലും അവസരം നൽകിയില്ല. 55 റൺസിൽ മൂന്നാമത്തെ വിക്കറ്റും, 70 റൺസിൽ നാലാം വിക്കറ്റും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അതിവേഗം തീർന്നു. അവസാന 6 ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കു വേണ്ടി പേസർമാരായ റെക്സ് നാലും അൻഷുൻ കാംബോജ് മൂന്നും വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സിൽ 173 റൺസ് നേടിയ ഓപ്പണിങ് ബാറ്റ്സ്മാൻ ഭൂപേന്ദ്ര ജയ്സ്വാൾ ആണ് മാന് ഓഫ് ദി മാച്ച്. ഇന്ത്യൻ ടെസ്റ്റ് ഇതിഹാസമായിരുന്ന രാഹുൽ ദ്രാവിഡായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *