Thu. May 2nd, 2024
മസ്കറ്റ്:

ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ്​ സർവീസ് നിർത്താൻ കാരണമായി പറയുന്നത്. ഏ​പ്രി​ൽ മു​ത​ൽ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ പ​ണം തി​രി​കെ ന​ൽ​കും. നേ​ര​ത്തേ ജെ​റ്റ്​ എ​യ​ർ​വേ​സും മസ്കറ്റിൽ നിന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഏ​പ്രി​ൽ മു​ത​ൽ ഒ​മാ​ൻ എ​യ​റും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും മാ​ത്ര​മാ​യി​രി​ക്കും കൊ​ച്ചി​യി​ലേ​ക്ക് ഉ​ണ്ടാ​വു​ക. ഇ​ൻ​ഡി​ഗോ​യു​ടെ കോ​ഴി​ക്കോ​ട്​ സ​ർ​വി​സ്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യ​ത്.
സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​ണ്. ഇ​തു​വ​ഴി കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​വ​സ​ര​ങ്ങ​ൾ കു​റ​യു​മെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ഇ​ൻ​ഡി​ഗോ സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ​ല​ർ​ക്കു​മു​ണ്ട്. ഒ​മാ​ൻ എ​യ​ർ കൊ​ച്ചി​യി​ലേക്കും കോഴിക്കോട്ടേക്കും ര​ണ്ട്​ സ​ർ​വി​സു​ക​ൾ വീ​തം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും നി​ര​ക്ക്​ വ​ല്ലാ​തെ കു​റ​യാ​റി​ല്ല.അ​തേ​സ​മ​യം, മാ​ർ​ക്ക​റ്റ് നോ​ക്കി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ന​യ​മാ​ണ് എ​യ​ർ ഇ​ന്ത്യ എക്സ്പ്രസ്സിന്റേത്. ബ​ജ​റ്റ് സ​ർ​വി​സാ​ണെ​ങ്കി​ലും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് നി​ര​ക്ക്​ കൂ​ട്ടാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ൻ​ഡി​ഗോ​യു​ടെ സാ​ന്നി​ധ്യം മൂ​ല​മു​ള്ള മ​ത്സ​രം നി​ര​ക്ക് വ​ല്ലാ​തെ ഉ​യ​ർ​ത്താ​തി​രി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ​യെ പ്രേരിപ്പിച്ചിരുന്നു.
അതിനിടെ വ്യോമയാന മേഖലയിൽ മു​ൻ​നി​ര​യി​ലു​ള്ള ഗോ ​എ​യ​ർ യു.​എ.​ഇ​യി​ൽ നി​ന്നു ക​ണ്ണൂ​ർ സ​ർ​വീ​സ്​ ആ​രം​ഭി​ക്കുന്നു. 435 ദി​ർ​ഹം മു​ത​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജും അ​നു​വ​ദി​ക്കും. മാ​ർ​ച്ച്​ ഒ​ന്നി​ന്​ രാ​ത്രി 10.10ന്​ ​ക​ണ്ണൂ​രി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 12.40ന്​ ​അ​ബൂ​ദ​ബി​യി​ൽ ലാ​ൻ​റ്​ ചെ​യ്യും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി,ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വീ​സ്. അ​ബൂ​ദ​ബി​യി​ൽ നി​ന്ന്​ മാ​ർ​ച്ച്​ ര​ണ്ടു മു​ത​ൽ പു​ല​ർ​ച്ചെ 1.40ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.10ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വീ​സ്. ഈ ​മാ​സം അ​വ​സാ​നം വേ​ന​ൽ​കാ​ല ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​വും.യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്താ​ണ്​ ഗോ ​എ​യ​ർ ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച്​ 31 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 25 വ​രെ രാ​ത്രി 10.15ന്​ ​അ​ബൂ​ദ​ബി​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 3.45ന്​ ​ക​ണ്ണൂ​രി​ലി​റ​ങ്ങും. മാ​ർ​ച്ച്​ 31 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 25വ​രെ വൈ​കീ​ട്ട്​ 6.45ന്​ ​ക​ണ്ണൂ​രി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 9.15ന്​ ​അ​ബൂ​ദ​ബി​യി​ൽ ലാ​ൻ​റ്​ ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *