Mon. Dec 23rd, 2024
ഇടുക്കി:

ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി. രാവിലെ 6 മുതല്‍ 6 വരെ ഹര്‍ത്താല്‍ നടത്താനാണു നീക്കം. ഇതുസംബന്ധിച്ച് കട്ടപ്പനയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

6-ന് കട്ടപ്പനയില്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവസിക്കും. ഈ സാഹചര്യത്തില്‍ ഹര്‍ത്താല്‍ ഒഴിവാക്കി, പ്രതിഷേധ പരിപാടികള്‍ 6 ന് നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടു വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *