കൊച്ചി:
മീറ്റര്‍ ഇല്ലാതെയും, ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി അധികൃതര്‍. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 41 ഓട്ടോക്കാര്‍ക്കെതിരെ കേസ്സെടുത്തു. ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അടങ്ങുന്ന സംഘം നേരിട്ടെത്തിയായിരുന്നു പരിശോധന.
തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും, മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. 41 കേസുകളെടുത്തു. ആര്‍.ടി.ഒ. ജോജി പി. ജോസ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മനോജ് കുമാര്‍, ജോ. ആര്‍.ടി.ഒ. ഷാജി മാധവന്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രബാനു, കിഷോര്‍ കുമാര്‍, ബിജുമോന്‍, ദിലീപ് കുമാര്‍ എന്നിവരും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.