Mon. Dec 23rd, 2024
ദുബായി:

കുവൈത്ത് അമീര്‍ ഷെയ്ക് സബാഹ് അല്‍ അഹമദ് അസ്സബാഹിന്റെ കൂറ്റന്‍ മണല്‍ച്ചിത്രം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ദുബായിലെ അല്‍ഖുദ്‌റ ലേക് പ്രദേശത്തെ മരുഭൂമിയിലാണ് “മാനവികതയുടെ അമീര്‍” എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ മണല്‍ചിത്രം യു.എ.ഇ തയ്യാറാക്കിയത്. കുവൈത്ത് ദേശീയ വിമോചന ദിനാഘോഷം നടത്തുന്ന പശ്ചാത്തലത്തിലാണ് 15,800 ചതുരശ്രമീറ്ററിലുള്ള ചിത്രം തയ്യാറാക്കിയത്. മരുഭൂമിയിൽ മണൽ ചിത്രം പൂര്‍ത്തിയാക്കാന്‍ 2400 മണിക്കൂറെടുത്തു. ചിത്രത്തിന്റെ വീഡിയോ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *