Fri. Apr 19th, 2024
കൊച്ചി:

റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷവും ഒഴിവുള്ള സീറ്റ്, ബര്‍ത്ത് എന്നിവ യാത്രക്കാര്‍ക്ക് അറിയാനും, അതു ബുക്ക് ചെയ്യാനും ഉള്ള സൗകര്യം ഒരുക്കി റെയില്‍വേ. ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലും മറ്റു മൊബൈല്‍ ആപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

നേരത്തെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിരുന്നത്.
യാത്രക്കാര്‍ക്ക്, ഒഴിവുള്ള കോച്ചുകളുടെയും, ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കുന്നതാണ്. കൂടാതെ വിവിധ തീവണ്ടികളിലെ ഒന്‍പതു ക്ലാസുകളുടെയും, 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. അതോടൊപ്പം, തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുന്‍പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍ത്തന്നെ ലഭ്യമാകും. പുതിയ ബുക്കിങ്ങുകളുടെ അടിസ്ഥാനത്തില്‍, തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുൻപ് രണ്ടാം ചാര്‍ട്ട് തയ്യാറാക്കുന്നതാണ്. മാത്രമല്ല, ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവ രണ്ടാം ചാര്‍ട്ടിലുണ്ടാകും. ഇതോടെ ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകള്‍ നോക്കി ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നു. റെയില്‍വേയ്ക്കും യാത്രക്കാര്‍ക്കും ഇതു ഗുണകരമായ സംവിധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *