Mon. Dec 23rd, 2024

ഇസ്ലാമാബാദ്:

പാക്കിസ്ഥാൻ സൈന്യം ഇന്നലെ തടവിലാക്കിയ, ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടയ്ക്ക്, ഇന്നലെ പാക്കിസ്ഥാൻ സൈന്യം തടവിലാക്കിയ, ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ നാളെ, വെള്ളിയാഴ്ച, ഒരു സമാധാന സൂചനയെന്ന നിലയ്ക്ക്,വിട്ടയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്തി ഇമ്രാൻ ഖാൻ, വ്യാഴാഴ്ച അറിയിച്ചു. ഈ വിവരം പാക്കിസ്ഥാൻ സർക്കാർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *