Sun. Dec 22nd, 2024
ഇടുക്കി:

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിന്‍ നിന്നുള്ള ആദിവാസികള്‍ മാര്‍ച്ച് 5 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വനത്തിൽ നിന്ന് ഗോത്രവര്‍ഗക്കാരെയും വനവാസികളെയും കുടിയൊഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ദിന് ആഹ്വാനം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍, ആദിവാസി ജനങ്ങളുടെ സംരക്ഷണത്തില്‍ പരാജയമാണ്. അതിനാല്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം സംരക്ഷണ നിയമത്തില്‍ നടപ്പിലാക്കിയ ഉത്തരവ് നടപ്പിലാക്കി.

മാര്‍ച്ച് അഞ്ചിന് മുന്‍പ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് ദളിത് ആദിവാസി പ്രവര്‍ത്തകനായ അശോക് ഭാരതി പറഞ്ഞു. ആദിവാസികള്‍ കൂടുതല്‍ ഉളള സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തിലത്തില്‍ പ്രവര്‍ത്തകരെ കൂട്ടാന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, എന്നിവ വഴി ശ്രമം തുടങ്ങിയിട്ടുണ്ട്.

വനസംരക്ഷണ നിയമം തിരികെ കൊണ്ടുവരാന്‍ മാര്‍ച്ച് 5 ന് ദളിത് പ്രവര്‍ത്തകരും ഒത്തുചേരും. 13 പോയിന്റുകള്‍ ഉളള റോസ്റ്റര്‍ പുനസ്ഥാപിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്തും. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സിക്കാര്‍ക്ക് കോളേജ്, സര്‍വകലാശാല, റെയില്‍വേ, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ എളുപ്പമാക്കാന്‍ സാധിക്കും. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ഉറപ്പാക്കാന്‍ സംവരണ വ്യവസ്ഥയെ റിവേഴ്‌സ് ചെയ്യുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 5 ന് ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആദിവാസികള്‍ സംയുക്തമായി സമാധാനപരമായ ബന്ദ് നയിക്കും. ഇതുകൂടാതെ, തങ്ങളുടെ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കുമെന്നും ഭാരതി പറഞ്ഞു.

‘നൂറ്റാണ്ടുകളായി പരമ്പരാഗത വസതിയില്‍ താമസിക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് ‘പട്ടയങ്ങളോ രേഖകളോ ഇല്ലെങ്കില്‍, സര്‍ക്കാരും, ഉദ്യോഗസ്ഥരും അവര്‍ക്ക് അര്‍ഹമായത് ഉറപ്പാക്കണം. സുപ്രീംകോടതിയില്‍ ദളിത് ആദിവാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നതിന് സര്‍ക്കാര്‍ നിയമ വിദഗ്ദ്ധരും, രാജ്യത്തെ ദളിത്, ആദിവാസി കമ്മീഷനുകളും പരാജയപ്പെട്ടു.

സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ പുനഃപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു സമീപനവും നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം വീഴ്ചകള്‍ ഗുരുതരമാണ്. വിധി വന്ന ഉടനെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതായിരുന്നുവെന്നും’ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 13 ന് സുപ്രീംകോടതി 21 സംസ്ഥാനങ്ങളിലെ വനഭൂമിയിലും ഉള്‍ക്കാട്ടിലും കഴിയുന്ന ആദിവാസികളോട് അവിടെ നിന്ന് കുടിയിറങ്ങാന്‍ ഉത്തരവായിരുന്നു. പൊതു താല്‍പര്യ ഹര്‍ജി പ്രകാരം 2006 ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശ നിയമത്തില്‍ പരമ്പരാഗത വനവാസികള്‍ക്ക് അവരുടെ ഗ്രാമീണ അതിര്‍ത്തിക്കകത്ത് വനങ്ങളെ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അവകാശമുണ്ട്. ഇതാണ് ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *