Wed. Jan 22nd, 2025
LIVE Updates
Updated 4:30 pm IST

“ലോകചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുള്ളവയാണ്. യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുള്ളവർക്ക്, അതെവിടെച്ചെന്ന് അവസാനിക്കും എന്നറിയില്ല. അതുകൊണ്ട് ഞാൻ ഇന്ത്യയോടു ചോദിക്കാനാഗ്രഹിക്കുന്നു, ഞങ്ങളുടെ അടുത്തും, നിങ്ങളുടെ അടുത്തും ഉള്ള ആയുധങ്ങൾ നോക്കുമ്പോൾ, ഒരു തെറ്റായ കണക്കുകൂട്ടൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ,? പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചോദിച്ചു.

LIVE Updates
Updated 4:10 pm IST

കൂടുതൽ സംഘർഷം ഉണ്ടാവുകയാണെങ്കിൽ, സ്ഥിഗതിഗതികൾ നിയന്ത്രണാതീതമാവുമെന്നു വ്യക്തമാക്കിക്കൊണ്ട്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇന്ത്യയെ ചർച്ചയ്ക്കു ക്ഷണിച്ചു. രണ്ടു രാജ്യങ്ങളും യുദ്ധത്തിനൊരുങ്ങുകയാണെങ്കിൽ, അത് തന്റെ നിയന്ത്രണത്തിലോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണത്തിലോ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സൈന്യം, രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയെന്നും, രണ്ടു ഇന്ത്യൻ പൈലറ്റുകൾ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

LIVE Updates
Updated 3:10 pm IST

പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ, ബുധനാഴ്ച, ജമ്മു കാശ്മീരിലെ പൂഞ്ചിലും, നോഷിവാരയിലും, വ്യോമാതിർത്തി ലംഘിച്ചു കടന്നുവന്നതായി ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാന്റെ ജെറ്റുകൾ തിരിച്ചുപോകുന്ന വഴി ബോംബുകൾ വർഷിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷെ, നാശനഷ്ടങ്ങളോ, ജീവാപായമോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

LIVE Updates
Updated 2:35 pm IST

ഡൽഹിയുടെ വടക്കുഭാഗത്തുള്ള മുഴുവൻ വ്യോമ മാർഗ്ഗങ്ങളും ഒഴിപ്പിച്ചുവെന്നും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ പരിശോധിക്കാനും, രാവിലെ മുതലുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്താനുമായി ഒരു ഉന്നതതലയോഗം നടത്തുകയായിരുന്നെന്നും, പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.

LIVE Updates
Updated 2:05 pm IST

“ഞാൻ വിംഗ് കമാൻഡർ അഭിനന്ദൻ ആണ്. ഞാൻ ഭാരതീയ വ്യോമസേനയിലെ ഒരു ഓഫീസറാണ്. എന്റെ സർവ്വീസ് നമ്പർ 27981 ആണ്,” എന്ന് ഒരു ഓഫീസർ പറയുന്ന വീഡിയോ, പാക്കിസ്ഥാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ടെന്ന്, ന്യൂസ് ഏജൻസി, പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.

LIVE Updates
Updated 1:55 pm IST

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥ, അഫ്ഘാൻ സമാധാന നടപടികളെ ബാധിക്കുമെന്ന്, താലിബാൻ പറഞ്ഞതായി റോയിട്ടർ റിപ്പോർട്ടു ചെയ്തു. കൂടുതൽ അക്രമങ്ങളുണ്ടാകാതിരിക്കാൻ ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്നും താലിബാൻ ആവശ്യമുന്നയിച്ചു.

LIVE Updates
Updated 1:45 pm IST

ലാഹോർ, മുൾത്താൻ, ഫൈസലാബാദ്, സിയാൽക്കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്നും, തങ്ങളുടെ ദേശീയ, അന്തർദ്ദേശീയ വിമാനസർവ്വീസുകൾ, പാക്കിസ്ഥാൻ നിർത്തിവെച്ചു.

LIVE Updates
Updated 1:20 pm IST
ഇന്ത്യ:

വിസ്താരാ എയർലൈൻസ് വ്യോമഗതാഗതം നിറുത്തി വെച്ചതായി അറിയിച്ചു. ലെ (Leh), അമൃതസർ, ചണ്ഡീഗഢ്, ശ്രീനഗർ, ജമ്മു എന്നിയിടങ്ങളിലേക്കുള്ള സർവ്വീസ് നിർത്തലാക്കിയതായി അറിയിപ്പു വന്നു. എയർ സ്പേസ്, പട്ടാളം അടച്ചിട്ടിരിക്കുന്നതിനാലാണ് സർവ്വീസ് നിറുത്തി വെക്കേണ്ടി വന്നത്. അതേ സമയം ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും വന്നിട്ടില്ല.

LIVE Updates
Updated 1:05 pm IST
ഇസ്ലാമാബാദ്:

പാകിസ്ഥാൻ സൈന്യം, അവരുടെ വ്യോമാതിർത്തിയിൽ, രണ്ടു ഇന്ത്യൻ വിമാനങ്ങൾ ആക്രമിച്ചു വീഴ്ത്തിയതായി പാക്കിസ്ഥാൻ സൈന്യത്തിന്റെ വക്താവാ‍യ മേജർ ജനറൽ ആഷിഖ് ഗഫൂർ അവകാശപ്പെട്ടു. തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഒരു പൈലറ്റിനെ, പാകിസ്ഥാൻ സൈന്യം അറസ്റ്റുചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *