Fri. Nov 22nd, 2024
വയനാട്:

സൂര്യതാപ സാധ്യതയെ മുൻ നിർത്തി, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 1.30 വരെയാണ് ജോലി സമയം കണക്കാക്കിയത്. 8 മണിക്കൂർ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി. വയനാട്ടിൽ ഉച്ചസമയത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സൂര്യതാപമേറ്റതിനെ തുടർന്നാണ് പുനഃക്രമീകരണം. ഈ നിർദ്ദേശം പല ഉടമകളും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വേനൽക്കാലമെത്തുന്നതിനു മുൻപു തന്നെ ചൂട് ശക്തിപ്പെട്ടതാണ് തോട്ടം തൊഴിലാളികൾക്ക് ജോലി ദുഷ്കരമായത്. ഇതോടെ, കാലത്ത് 8 മണി മുതല്ൽ വൈകീട്ട് 5 മണി വരെയുള്ള ജോലി സമയം കുറയ്ക്കുകയായിരുന്നു. മുൻവർഷങ്ങളിലും ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *