Thu. Jan 9th, 2025

കോഴിക്കോട്:

എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അവഹേളിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ.

സമുദായനേതാക്കളെ അവഹേളിക്കാനുള്ള അധികാരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരും കൊടുത്തിട്ടില്ലെന്നത് അധികാരത്തിന്റെ അഹങ്കാരമുള്ള കോടിയേരി മനസ്സിലാക്കണം. സുകുമാരന്‍ നായരെ വ്യക്തിപരമായി ആക്ഷേപിച്ച കോടിയേരിയുടെ നടപടി അപലപനീയമാണ്. മുമ്പ്, സൈന്യത്തിനെതിരെ, ദേശവിരുദ്ധമായ രീതിയില്‍ പാകിസ്താനെപ്പോലെ സംസാരിച്ചയാളാണ് കോടിയേരിയെന്നും ഒ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *