Sun. Dec 22nd, 2024

ന്യൂഡല്‍ഹി:
LIVE Updates
Updated 2:25 pm IST

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു സർവ്വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

LIVE Updates
Updated 12:25 pm IST

ഭാരതീയ വ്യോമ സേനയുടെ, ഐ.എ.ഫ്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തെ, പ്രതിരോധിയ്ക്കാൻ പാക്കിസ്താന്റെ എഫ് 16 വിമാനങ്ങൾ, തിരിച്ചടി നടത്തിയെങ്കിലും, ഫലപ്രദമായില്ലെന്നാണു ഐ.എ.എഫ് വൃത്തങ്ങളിൽ നിന്നുള്ള വാർത്തയെന്ന്, ന്യൂസ് ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗികസ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാശനഷ്ടങ്ങളോ, മരണങ്ങളോ ഉണ്ടായിട്ടില്ലെന്നാണു പാക്കിസ്താന്റെ വാദം.

LIVE Updates
Updated 12:15 pm IST

പാക്കിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി ഇസ്ലാമാബാദിൽ ഒരു അടിയന്തരയോഗം വിളിച്ചു.

LIVE Updates
Updated 11:30 am IST

ഭാരതീയ വ്യോമസേനയ്ക്കു സല്യൂട്ട് നൽകുന്നുവെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൌണ്ടിൽ കുറിച്ചു.

LIVE Updates
Updated 10:30 am IST

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഒരു ഉന്നതതലയോഗം ന്യൂഡൽഹിയിൽ ചേർന്നു. നിർമ്മല സീതാരാമൻ, അരുൺ ജെയ്റ്റിലി തുടങ്ങിയവരും പങ്കെടുത്തു.

LIVE Updates
Updated 10 am IST

ജയ്ഷേ മുഹമ്മദിന്റെ കൺട്രോൾ റൂമുകളടക്കം, ബലാക്കോട്ട്, ചക്കോത്തി, മുസഫർബാദ് എന്നിവിടങ്ങളിലെ ഭീകരത്താവളങ്ങൾ പൂർണ്ണമായും തകർത്തുവെന്നും വാർത്തകളുണ്ട്.

LIVE Updates
Updated 9 am IST

പുല്‍വാമയില്‍ ഭീകരര്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. 25 ഫെബ്രുവരി പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നും ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. പാക്ക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *