Thu. Jan 23rd, 2025

കാസർകോട്:

പെരിയ ജവഹർ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 67 വിദ്യാർത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്കൂളിലെ നാലു പെൺകുട്ടികൾ, ഒരു ആൺകുട്ടി, ഇവിടുത്തെ വാർഡൻ എന്നിവർക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 16 മുതൽ 22 വരെയാണ് കുട്ടികൾക്ക് കൂട്ടമായി പനി ബാധിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 520 ഓളം കുട്ടികളും ഇരുന്നൂറോളം ജീവനക്കാരുമടങ്ങുന്ന റെസിഡന്ഷ്യൽ സ്കൂളാണ് പെരിയ നവോദയ. അതുകൊണ്ടു തന്നെ രോഗം പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതേ സമയം രോഗം നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *