ന്യൂഡൽഹി:
കുറഞ്ഞ ചിലവുള്ള വീടുകൾക്കും, ഫ്‌ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ ജിഎസ് ടി കൗൺസിൽ തീരുമാനിച്ചു. ഇതോടെ, കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും, ഫ്ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ത്താഴെ നിര്‍മ്മാണച്ചിലവ് ഉള്ള വീടുകളാണ്, കുറഞ്ഞ ചിലവുള്ള വീടുകള്‍ എന്ന ഗണത്തില്‍പ്പെടുന്നത്. ചിലവു കുറഞ്ഞ ഭവന നിര്‍മ്മാണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കി കുറച്ചു.
നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും, നഗരങ്ങള്‍ക്കു പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കാണ് ചിലവു കുറഞ്ഞ ഗണത്തില്‍പ്പെട്ട വീടുകള്‍ക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിൽ നിർമ്മാണത്തിലുള്ള വീടുകൾക്കും ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ലഭിക്കും. ഇതോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകുന്നതിനു പുറമെ വലിയ തുക ജി എസ് ടി യായി നൽകേണ്ട സാഹചര്യവും മാറിക്കിട്ടി.
ഈ ഗണത്തിൽപ്പെടാത്ത ഭവന നിർമ്മാണത്തിനുള്ള ജി.എസ്.ടി അഞ്ചു ശതമാനമാക്കി നിശ്ചയിച്ചു. നിലവിൽ നിർമാണത്തിലിരിക്കുന്നവയ്ക്കും, 5 ശതമാനമാകും. ജി.എസ്.ടി കൗൺസിൽ രൂപീകരിച്ചതിനു ശേഷം ചേർന്ന മുപ്പത്തിമൂന്നാമത്തേയും, മോദി സർക്കാറിന്റെ അവസാനത്തേയും യോഗമാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേർന്നത്. റിയല്‍ നികുതി ഇളവുകൾ സംബന്ധിച്ച് മന്ത്രിതല സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എസ്‌റ്റേറ്റ്, ഭവന നിർമ്മാണ മേഖലകളിൽ പ്രഖ്യാപിച്ച ഇളവുകൾ മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും.