ആലപ്പുഴ:
തിരുവനന്തപുരം – എറണാകുളം എ സി ഇലക്ട്രിക് ബസ്, ഉദ്ഘാടന ദിവസം തന്നെ കട്ടപ്പുറത്തായി. എറണാകുളത്തേക്കു പോയ ബസ് ബാറ്ററി ചാര്‍ജ്ജു തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്‌ഷനു സമീപം നിന്നുപോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജ്ജർ പോയിന്റ് ഇല്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ബസ് സര്‍വീസ് ആരംഭിച്ചിരുന്നത്. ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയിരുന്നില്ലെന്നാണു പരാതി. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംഗ്‌ഷനുകള്‍ കടന്നു, പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍, ബാറ്ററി ചാര്‍ജ്ജു തീര്‍ന്നു പോകുമെന്നു നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരത്തുനിന്നു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സര്‍വീസുകളാണ് തിങ്കളാഴ്ച മുതല്‍ കെ.എസ്.ആർ.ടി.സി ആരംഭിച്ചത്. രാവിലെയും വൈകീട്ടുമാണു സര്‍വീസുകള്‍.