Thu. Jan 23rd, 2025
മലപ്പുറം:

എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി.

പൊട്ടിത്തെറി സാധ്യതയുള്ളതിനാല്‍ പരിസരവാസികളോട് അകന്നു നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സരത്തെ വീടുകളിലേക്ക് തീപടരാതിരിക്കാനുള്ള കരുതലും എടുത്തു. ഗോഡൗണിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആദ്യം തീ കണ്ടത്. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കും തീപിടിക്കാന്‍ സാധ്യതയുണ്ടായിരുന്നു. സമീപത്തുണ്ടായ വാഹനങ്ങള്‍ക്കും തീപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *