Fri. Nov 22nd, 2024
ദുബായ്:

ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിടുന്നു.

ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് നല്ലൊരു ഭാഗം സർവീസുകൾ മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുന്നത്. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ അര മണിക്കൂർ ഇടവിട്ടു സൗജന്യ എക്സ്‍പ്രസ് ബസ് സര്‍വീസുകളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, മറ്റു പ്രധാന സ്ഥലങ്ങളില്‍ നിന്നും, ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. രണ്ടു വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ടാക്സി സൗകര്യം ഒരുക്കിയിട്ടുണ്ട്. കരീം ആപ് വഴി ടാക്സി ബുക്ക് ചെയ്യുന്നവര്‍ക്ക്, നിരക്കിൽ, 25 ശതമാനം ഇളവു നൽകും.

ഒരു റണ്‍വേ അടയ്ക്കുമെങ്കിലും അവശേഷിക്കുന്ന റണ്‍വേയുടെ 96 ശതമാനവും ഉപയോഗിക്കും. അതിനാൽ വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ കുറവേ ഈ സമയത്തു ഉണ്ടാകുകയുള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. ചില കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സർവ്വീസുകളുടെ എണ്ണം കുറക്കാൻ സാധ്യത ഉള്ളതുകൊണ്ട് സീറ്റുകളുടെ എണ്ണത്തില്‍ 26 ശതമാനത്തിന്റെ കുറവേ ഉണ്ടാകൂ.

ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിന്റെ അധികശേഷി കൂടി പ്രയോജനപ്പെടുത്തിയാൽ ആകെ സര്‍വീസുകളുടെ 10 ശതമാനം മാത്രം കുറവേയുണ്ടാകൂ. സീറ്റുകളുടെ എണ്ണം 11 ശതമാനവും കുറയും. എന്നാല്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ തിരക്ക് ഏഴിരട്ടി വദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലേക്കുള്ളത് ഉള്‍പ്പെടെ 158 സര്‍വീസുകള്‍ ഇങ്ങനെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ഹിമാലയ എയർലൈൻസ്, നേപ്പാൾ എയർലൈൻസ്, വിസ് എയർ, അയറോഫ്ലോട്ട്, കോൺഡോർ, റോയൽ ജോർദാനിയൻ, യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസ്, കുവൈത്ത് എയർവേയ്സ്, സലാം എയർ, മഹാൻ എയർ, ഫ്ലൈനാസ്, അസർ എയർ സർവീസുകളെയാണ് റൺവേ അറ്റകുറ്റപ്പണി ബാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *