Thu. Jan 23rd, 2025
ആലപ്പുഴ:

പി.എസ്.സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസ് നല്‍കി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. തെല്ലും ആശങ്കയില്ലാതെയാണ് വൈഗ ബിരുദധാരികള്‍ക്ക് പി.എസ്.സി ക്ലാസ്സെടുക്കുന്നത്. ഒരു മണിക്കൂറിലധികം വൈഗ ക്ലാസ്സെടുക്കും. 7000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മറക്കാത്ത വിധത്തില്‍ തലച്ചോറില്‍ ഭദ്രമാക്കിയ കരുത്തിലാണ് ക്ലാസ്സെടുക്കുന്നത്.

പുതുവനച്ചിറയില്‍ എസ്. അജയകുമാറിന്റയും ഇന്ദുലേഖയുടെയും മകളാണ് ശ്രീവൈഗ. ജനറല്‍ നേഴ്സായിരുന്ന ഇന്ദുലേഖ പി.എസ്.സി പരീക്ഷയ്ക്കു പഠിക്കുന്നത് കേട്ടാണ് ശ്രീവൈഗ അറിവുകള്‍ നേടി തുടങ്ങിയത്. ജില്ലയിലെ വിവിധ കോച്ചിങ് സെന്ററുകളില്‍ ശ്രീവൈഗ ക്ലാസുകള്‍ എടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *