ഉത്തരാഖണ്ഡ്:
ദേശീയ വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാരോപിച്ച് റൂർക്കിയിലെ സ്വകാര്യ ക്വാന്റം ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഴു കാശ്മീരി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ 450 ഓളം വരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഇന്നലെ മുതല്‍ സമരവുമായി മുന്നോട്ടു വന്നിരുന്നു. കാശ്മീരി വിദ്യാര്‍ത്ഥികളെ പിരിച്ചു വിട്ടില്ലെങ്കില്‍ തങ്ങള്‍ കോളേജില്‍ നിന്നും പിരിഞ്ഞു പോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചു.
പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം, രാജ്യത്ത് പലയിടത്തും കാശ്മീരികള്‍ക്കെതിരെ ആക്രമങ്ങള്‍ നടക്കുന്നുണ്ട്. ആഗ്രയിലെ ഹോട്ടലില്‍ കാശ്മീരികള്‍ക്കു പ്രവേശനമില്ല എന്ന നോട്ടീസ് ഫേസ്ബുക്കിലൂടെ പലരും പുറത്തു വിട്ടിരുന്നു.