ന്യൂയോർക്ക്:
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിരവധി വർഷത്തോളം യു എസ് പോളിസിയുമായും അമേരിക്കയുടെ വേനസ്വേല നയതന്ത്ര പ്രതിനിധിയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എലിയറ്റ് അബ്രാംസിനെ യു എസ് വിദേശകാര്യ മന്ത്രാലയാംഗം ഇൽഹാൻ ഒമർ വിചാരണ ചെയ്തു.
ഇപ്പോഴത്തെ ജോലിയെക്കുറിച്ചു സംസാരിക്കാനും, ചർച്ച ചെയ്യാനുമാണ് അബ്രാംസ് യു എസ് സെനറ്റിലെ ഹൌസ് ഓഫ് റെപ്രേസെന്റേറ്റീവ്സിൽ എത്തിയത്. എന്നാൽ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. റീഗൻ പ്രസിഡന്റായിരുന്ന സമയത്തു നടന്ന ഗുരുതര വീഴ്ചകൾ വീണ്ടും ചർച്ച ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിരവധി വർഷത്തോളം യു എസ് പോളിസിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതിനാൽത്തന്നെ അക്കാലയാളവിൽ നടന്ന നിരവധി വിവാദങ്ങളിലും ഇദ്ദേഹത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടെന്നാണ് സൂചന.
ഇറാൻ കോൺട്രാ വിവാദവുമായി ബന്ധപ്പെട്ടു 1991 ൽ നടന്ന രണ്ടു കുറ്റ കൃത്യങ്ങൾക്ക് ഇദ്ദേഹം കുറ്റ സമ്മതം നടത്തിയിട്ടുമുണ്ട്. 1991 ലെ അമേരിക്കൻ പ്രസിഡന്റ് റീഗന്റെ സമയത്താണ് ഈ വിവാദം നടക്കുന്നത്. അമേരിക്കൻ കോൺഗ്രസ്സോ ഗവണ്മെന്റോ അറിയാതെ സ്റ്റേറ്റ് പൊളിസിയെ ഹനിക്കും വിധം രഹസ്യായുദ്ധങ്ങൾ കൈമാറി എന്നതാണ് കേസ്. അമേരിക്കയിലെ നാഷണൽ സെക്യൂരിറ്റി കൌൺസിൽ നേരിട്ടിടപെട്ട സംഭവമാണെന്നും വിവാദങ്ങൾ ഉയർന്നിരുന്നു.
“നിങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങൾ സത്യസന്ധമാണെന്ന് തെളിയിക്കുന്ന യാതൊരു ഡോക്യൂമെന്റും നിങ്ങളുടെ കയ്യിലില്ലാത്ത പക്ഷം നിങ്ങളെ വിശ്വസിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചു അസാധ്യമാണെന്ന്” അബ്രാംസിനോട് ഒമർ പ്രതികരിച്ചു.
എന്നാൽ, ഈ കമ്മറ്റി അംഗങ്ങൾ ചേർന്ന് ആക്രമിക്കുകയാണെന്നും മറ്റും അബ്രാംസ് ആരോപിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട പ്രവർത്തിയായിരുന്നു ലാറ്റിൻ അമേരിക്കൻ കാര്യങ്ങളിൽ ഇടപെടുക എന്നത്. “1982 ഫെബ്രുവരി 8 ന് താങ്കൾ സെനറ്റ് വിദേശ കാര്യ കമ്മിറ്റിയുടെ മുന്നിൽ യു എസ് പോളിസി എൽ സാൽവദോറിൽ നടത്തിയ ക്രൂരതയെ പറ്റി സാക്ഷി പറയുകയും നിങ്ങളെ പുറത്താക്കുകയും ചെയ്തിരുന്നു.” ഒമർ വ്യക്തമാക്കുന്നു.
ലാറ്റിൻ അമേരിക്കയിൽ ഈയടുത്തു നടന്ന ഏറ്റവും രക്തരൂക്ഷിതമായ കൊലപാതകത്തെയാണ് ഒമർ ചൂണ്ടിക്കാണിച്ചത്. 1981 ഡിസംബറിൽ യു എസ് ആർമി പരിശീലനം നൽകുന്ന സാൽവദോർ ആർമി നിരായുധരായ ആയിരത്തോളം ആളുകളെ കൊന്നൊടുക്കി. നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.
അമേരിക്കയിലെ മിനിസോട്ടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒമർ യു എസ് സെനറ്റിൽ ഹിജാബ് ധരിച്ചെത്തിയ ആദ്യത്തെ മുസ്ലിം വനിതയും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സോമലിയൻ – അമേരിക്കൻ വനിതയുമാണ്. സൊമാലിയയിൽ ജനിച്ച ഒമർ യു എസിൽ എത്തിയത് ബാല അഭയാർത്ഥിയായാണ്.