Thu. Dec 19th, 2024
ദുബായ്:

റെക്കോർഡുകൾ എല്ലാം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചത്. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്, ചൈന വ്യാപാരത്തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും ഡോളര്‍ മങ്ങിയതുമാണ് വില വർദ്ധനയ്ക്ക് കാരണം.

ആഭ്യന്തര വിപണിയിലും കല്യാണ ആവശ്യങ്ങൾക്കും സ്വർണ്ണത്തിനു വൻ ഡിമാന്റ് ആണ്. പക്ഷെ ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 1000 ടൺ ഇറക്കുമതി ഉണ്ടായിരുന്നിടത്തു ഇപ്പോൾ 800 ടൺ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 24,920 നിലവാരത്തിലായിരുന്നു സ്വര്‍ണ്ണവില. അതേസമയം, ഫെബ്രുവരി 13 ന് 24,400 എന്ന നിലവാരത്തിലേക്ക് വില താഴുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *