ഗുവാഹത്തി:
ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്‌മിന്റനിൽ ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റായ പിവി സിന്ധുവിനെ തോൽപ്പിച്ചു സൈന നെഹ്‌വാൾ കിരീടം ചൂടി. വെറും മുപ്പതു മിനിറ്റിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിനെ കീഴടക്കിയത്. സ്കോർ 21-18, 21-15.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ദേശീയ ബാഡ്‌മിന്റൻ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്. സൈനയുടെ നാലാം ദേശീയ കിരീട നേട്ടമാണ്. 2006, 2007, 2018 വർഷങ്ങളിലാണ് സൈന ഇതിനു മുൻപ് കിരീടം നേടിയത്. ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
പുരുഷ സിംഗിള്‍സില്‍ കൗമാരതാരം പതിനേഴുകാരനായ ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് സൗരഭ് വര്‍മ കിരീടം നേടി. സ്കോർ: 21–18, 21–13. സൗരഭിന് ഇത് ഹാട്രിക് ദേശീയ കിരീടമാണ്.
പുരുഷ ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര– ഷിരാഗ് ഷെട്ടി സഖ്യം അർജുൻ എം.ആർ – സ്ലോക് രാമചന്ദ്രൻ സഖ്യത്തെ 21–13, 22–20 എന്ന സ്കോറിന് തോൽപ്പിച്ച് കിരീടം നേടി.