Sun. Dec 22nd, 2024

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ഫെറാന്‍ കോറോ (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്.

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയെ തോല്‍പ്പിച്ച് വിജയവഴിയിലെത്തിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ നിരാശാജനകമായ പ്രകടനമാണ് ടീം പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സ് കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ഗോവൻ വലയിൽ പന്ത് എത്തിച്ചിരുന്നു. എന്നാൽ റഫറി അശ്രദ്ധമായി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പക്ഷെ ഓഫ് സൈഡ് അല്ലായിരുന്നെന്നു ടി വി റീപ്ളേകളിൽ വ്യക്തമായിരുന്നു. അതോടെ ഫോമിൽ അല്ലാതെ വിഷമിച്ചിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ നിർഭാഗ്യം കൂടി പിടി കൂടി.

നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവശേഷിക്കുന്ന ഏക മത്സരം. ഈ വിജയത്തോടെ എഫ് സി ഗോവ സെമി ഫൈനൽ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *