Sat. Apr 27th, 2024
കാസര്‍കോട്:

നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ്സിന് ഇനി കാസര്‍കോടും താത്ക്കാലിക സ്റ്റോപ്പ്. ഇത് അനുവദിച്ചുള്ള റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിന് 19 മുതല്‍ സ്റ്റോപ്പുണ്ടാകും. ആറുമാസത്തേക്കാണ് സ്റ്റോപ്പ്.

നാഗര്‍കോവില്‍ ഗാന്ധിധാം എക്സ്‌പ്രസ്സിന് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചും ഉത്തരവായി. നാഗര്‍കോവില്‍ നിന്നുള്ള ട്രെയിന്‍ 19 മുതല്‍ കാഞ്ഞങ്ങാടു നിര്‍ത്തും. ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 3.19ന് കാഞ്ഞങ്ങാടെത്തും. ഗാന്ധിധാമില്‍ നിന്നുള്ള ട്രെയിന്‍ 22 മുതല്‍ നിര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *