Wed. Jan 22nd, 2025
കണ്ണൂര്‍:

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ കണ്ണൂര്‍ ജില്ലാ നെഹ്റു യുവകേന്ദ്രകളിലേക്ക് നാഷനല്‍ യൂത്ത് വളന്റിയര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമണ് വളണ്ടിയര്‍മാരുടെ ചുമതല. കണ്ണൂരില്‍ 11 ബ്ലോക്കുകളിലായി 24 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് 5000 രൂപയാണ് പ്രതിമാസം ഓണറേറിയം.

എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. 2018 ഏപ്രില്‍ ഒന്നിന് 18നും 29 നും ഇടയില്‍ പ്രായമുള്ളവരും അതത് ജില്ലകളില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്സിനു പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. താത്പര്യമുള്ള അപേക്ഷകര്‍ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ക്ക് മാര്‍ച്ച് മൂന്നിനകം നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും www.nyks.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700881.

Leave a Reply

Your email address will not be published. Required fields are marked *