Wed. Jan 22nd, 2025

വയനാട്:

ലോക്‌സഭാ സീറ്റില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റേതുൾപ്പെടെ നിലപാടുകള്‍ തള്ളി പി.കെ.ബഷീര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാണന്നും അവിടെ ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചു.

യുവജന വിഭാഗങ്ങള്‍ നടത്തുന്ന ക്യാമ്പെയിനുകള്‍ കാര്യമാക്കുന്നില്ല. അതാ‍തു പാര്‍ട്ടികള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും. സോഷ്യല്‍ മീഡിയയിലല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് സീറ്റ് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും, സീറ്റുമായി ബന്ധപ്പെട്ട കാര്യം പാര്‍ട്ടി തീരുമാനിച്ച് അത് യു.ഡി.എഫില്‍ അവതരിപ്പിച്ച് കാര്യങ്ങള്‍ നീക്കുമെന്നും പി.കെ.ബഷീര്‍ എം.എല്‍.എ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *