Sun. Dec 22nd, 2024
തിരുവനന്തപുരം:

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം.

എസ് ബി സി ഐ ഡി ഡി.ഐ.ജി എ. അക്ബറിനെ ഇന്റലിജന്‍സിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയെ, പാലക്കാട് കെഎപി 2 ബറ്റാലിയനിലേക്കും, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിനെ കണ്ണൂര്‍, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പിയായും, അടൂര്‍ കെ എ പി 3 ബറ്റാലിയന്‍ കമാൻഡന്റ് കെ.ജി. സൈമണെ കൊല്ലം റൂറല്‍ എസ്‌പിയായും, ഈ സ്ഥാനത്തിരുന്ന ബി. അശോകനെ, തിരുവനന്തപുരം റൂറല്‍ എസ്‌പിയായും നിയമിച്ചു.

സംസ്ഥാനത്ത് 191 എസ്‌ ഐമാര്‍ക്കും മാറ്റമുണ്ട്. ഒരു സ്ഥലത്ത് ദീര്‍ഘമായി സേവനമനുഷ്ഠിച്ചവരെയും സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്നവരെയുമാണ് മാറ്റിയത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇതില്‍ പലരെയും പഴയ തട്ടകത്തില്‍ത്തന്നെ തിരികെ നിയമിക്കുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *