Wed. Nov 6th, 2024
റിയാദ്:

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ 22 ബില്യൺ ഡോളറിന്റെ 1281 വികസന പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. അൽ ഹുകും കൊട്ടാരത്തിൽ ബുധനാഴ്ച ചേർന്ന പ്രത്യേക പരിപാടിയിലാണ് ഉദ്‌ഘാടനച്ചടങ്ങു നടന്നത്. സൗദി വിഷൻ 2030 15 വമ്പൻ പാർപ്പിട സമുച്ചയങ്ങൾ, ബൃഹത്തായ ഇസ്ലാമിക് മ്യുസിയം, തടാകങ്ങൾ ഉൾപ്പെടുന്ന പാരിസ്ഥിതിക പദ്ധതി, 16 വിദ്യാഭ്യാസ സ്ഥാപങ്ങൾ, ഏഴു മെഡിക്കൽ സിറ്റികൾ, സ്പോർട്സ് സിറ്റി, എയർപോർട്ട് വികസനം, പുതിയ റോഡുകൾ തുടങ്ങിയവയാണ് ഈ പദ്ധതികളിൽ പ്രമുഖമായത്.

ഒരു മില്യൺ റിയാലിന് താഴെയുള്ള സാമ്പത്തിക കുറ്റകൃത്യം നടത്തി ജയിലിൽ കിടക്കുന്നവരുടെ മോചനവും ചടങ്ങിൽ സൗദി രാജാവ് പ്രഖ്യാപിച്ചു.

സൗദി വിഷൻ 2030 പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ സൗദിയിലെ നിർമ്മാണ രംഗത്തു പുതുജീവൻ നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള വിദേശത്തൊഴിലാളികൾ.

Leave a Reply

Your email address will not be published. Required fields are marked *