Sun. Dec 22nd, 2024
സൗദി:

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

കിരീടാവകാശിയായി ചുമതലയേറ്റ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്.
19ന് ഡല്‍ഹിയിലെത്തുന്ന കിരീടാവകാശി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. മന്ത്രിമാർ, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.

ഇരു രാജ്യങ്ങൾക്കും പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ചയും കരാറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിഷയങ്ങളും ചർച്ചയിൽ വരും. അതുകൊണ്ട് 29 ലക്ഷം വരുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദർശനം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *