ഇറാൻ:
ഇറാനിൽ ചാവേർ ആക്രമണത്തിൽ റെവലൂഷനറി ഗാർഡിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഖാഷ് സഹദാൻ റോഡിൽ ഗാർഡുകൾ സഞ്ചരിച്ച ബസിനു പിന്നിൽ വെടിമരുന്നുകൾ നിറച്ച കാർ ഇടിച്ചു കയറ്റിയായിരുന്നു ചാവേർ ആക്രമണം നടത്തിയത്.
മുസ്ലീം ത്രീവ്രവാദ ഗ്രൂപ്പ് ആയ ജെയ്ഷ് അൽ ആദിൽ ആണ് ആക്രമണങ്ങൾക്കു പിന്നിലുള്ളതെന്നു സംശയിക്കുന്നു.
ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനെ ശക്തിപ്പെടുത്തുന്നതിനായി പരമോന്നത നേതാവ് ആയത്തൊള്ള ഖുമൈനിയുടെ നിയന്ത്രണത്തിലാണ് റവലൂഷനറി ഗാർഡുകൾ പ്രവർത്തിക്കുന്നത്. ഒരു ലക്ഷത്തിലേറെ അംഗബലമുള്ള ഈ സേനയ്ക്ക് കര, നാവിക, വ്യോമ വിഭാഗങ്ങളും ഉണ്ട്. ഈ സേനയ്ക്കെതിരെ അടുത്ത കാലങ്ങളിൽ നടന്നതിൽ ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടന്നത്