Sat. Nov 23rd, 2024
ലോസ് ആഞ്ചലസ്:

അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പുരസ്കാരങ്ങൾ എല്ലാം തന്നെ വനിതകൾ വാരിക്കൂട്ടി.

കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച കൺട്രി സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി അവാർഡുകൾ നേടിയെടുത്തത്.
കറുത്തവർക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ ചൈൽഡിഷ് ഗംബിനോയുടെ (ഡോണൾഡ് ഗ്ലോവർ) ‘ദിസ് ഈസ് അമേരിക്ക’ മികച്ച ഗാനം, മികച്ച റിക്കോർഡ്, മികച്ച റാപ്, മികച്ച മ്യൂസിക് വീഡിയോ പുരസ്കാരങ്ങൾ എന്നിവ നേടി.

ലേഡി ഗാഗയ്ക്കാണ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചത്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരം നേടിക്കൊടുത്തു. ബെസ്റ്റ് സോങ് റിട്ടണ്‍ ഫോര്‍ വിഷ്വല്‍ മീഡിയ എന്ന വിഭാഗത്തിലും ഗാഗ പുരസ്‌കാരം നേടി.

ദുവാ ലിപയ്ക്കാണ് പുതുമുഖ ഗായികക്കുളള പുരസ്‌കാരവും ബെസ്റ്റ് ഡാന്‍സ് റെക്കോഡിങ്ങിനുള്ള പുരസ്‌കാരവും ലഭിച്ചത്. ബെസ്റ്റ് റാപ് ആല്‍ബത്തിനുള്ള പുരസ്കാരം കാര്‍ഡി ബി നേടി. മികച്ച ആര്‍ ആന്റ് ബി ഗാനത്തിനുള്ള പുരസ്‌കാരം ‘ബൂഡ് അപ്പ്’ എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി. ‘ഗോള്‍ഡ് പ്ലാന്‍’ എന്ന ആല്‍ബത്തിന് ഡ്രെയ്ക്കിനാണ് മികച്ച റാപ് സോങ്ങിനുള്ള പുരസ്‌കാരം ലഭിച്ചത്.

ഇന്ത്യൻ വംശജരായ അമേരിക്കന്‍ ഗായകർ ഫാല്‍ഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്‌നാതം കൗര്‍ എന്നിവർ ഗ്രാമി പുരസ്‌കാരത്തിനുള്ള അവസാനവട്ട തിരിഞ്ഞെടുപ്പു വരെ എത്തി ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *