Sun. Jan 19th, 2025
തിരുവനന്തപുരം:

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മന്ത്രി ഇക്കാര്യം കുറിക്കുന്നത്.

രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു എന്നും, കാശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *