Mon. Dec 23rd, 2024
കാലിഫോർണിയ:

അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നതു തടയുന്നതിനായി സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചർ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉപയോഗം, കുട്ടികളുടെ ആത്മഹത്യകൾക്കു കാരണമാകുന്നു എന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും, ആത്മഹത്യയും, ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍, തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്‌പനയും തടയുന്നതിനായി ഒരു പ്രോംപ്റ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ശബ്ദസന്ദേശം അയക്കുന്നതിനായി പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം കഴിഞ്ഞ മാസം ഉൾപ്പെടുത്തിയിരുന്നു. മൈക്രോ ഫോൺ ഐകൺ ചാറ്റ് വിൻ‌ഡോകളിൽ കാണാം. ഇതിൽ ലോങ്ങ് പ്രസ് ചെയ്ത് സംസാരിച്ച് സന്ദേശം അയക്കാം. വേവ് ഫയലായിട്ടാണ് ഈ സന്ദേശം റിസീവർക്കു ലഭിക്കുക. സന്ദേശം ലഭിച്ച ആൾ ഇത് കേൾക്കുന്നതുവരെ ഈ സന്ദേശം ചാറ്റ് വിൻ‌ഡോയിൽ തന്നെ ഉണ്ടാകും.

ചിത്രങ്ങളും വീഡിയോകളും അടുത്ത സുഹൃത്തുക്കൾക്കു മാത്രം ഷെയർ ചെയ്യാനുള്ള “ക്ലോസ് ഫ്രണ്ട്സ്” ഓപ്ഷനും ഇൻസ്റ്റാഗ്രാം ഈയിടെ കൊണ്ടുവന്നിരുന്നു.

ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഇൻസ്റ്റാഗ്രാമിന്റെ പ്രഥമ ലക്ഷ്യമായി കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ ആളുകളെ കൂടുതൽ നേരം ഇൻസ്റ്റാഗ്രാമിൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് നിരവധി പരിഷ്‌കാരങ്ങൾ കമ്പനി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *