ഷാര്‍ജ:
ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കമോണ്‍ കേരള വാണിജ്യ സംസ്കാരിക പ്രദര്‍ശനത്തിന് ഇന്നു തുടക്കമാകും. മൂന്നു ദിവസം നീളുന്ന മേള, ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചു നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ബിസിനസ് കോണ്‍ക്ലേവിനു പുറമെ തൊഴിലന്വേഷകർക്കായി കരിയർ ഫെസ്റ്റ്, സി.വി ക്ലിനിക് എന്നിവ മേളയുടെ ഭാഗമാണ്. ഗായിക ചിത്രയുടെ 40 വര്‍ഷത്തെ സംഗീത ജീവിതം വിവരിക്കുന്ന ചിത്രവർഷങ്ങൾ, ഇൻഡോ – അറബ് വിമൺ എക്സലൻസ് അവാർഡ് വിതരണം, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
കമോണ്‍ കേരള, യു.എ.ഇ – ഇന്ത്യ വ്യവസായ മുന്നേറ്റത്തിനും, സാംസ്കാരിക വിനിമയത്തിനും വഴിയൊരുക്കുമെന്ന് ഷാർജ ചേംബർ ഒഫ് കൊമേഴ്സ് മാദ്ധ്യമ വിഭാഗം ഡയറക്ടർ ജമാൽ സഈദ് അഹ്മദ് ബൂസിൻജാൽ, ഷാർജ എക്സ്പോ സെന്റര്‍ ഉന്നത സമിതി അംഗം സുൽതാൻ അൽ ബാഹ് എന്നിവര്‍ പറഞ്ഞു.