Fri. Nov 22nd, 2024
ഒമാൻ:

ഒമാനിൽ വിദേശ തൊഴിലാളികൾക്ക് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സ്വദേശിവത്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. ജനുവരി 30 മുതൽ ആറു മാസത്തേക്കാണ് നിരോധനം. 2018 ജനുവരി 28 മുതലാണ് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

നിരോധന കാലാവധി ജൂലായ് 29 നു അവസാനിച്ചപ്പോൾ, കാലാവധി 2019 ജനുവരി 29 വരെ നീട്ടിയിരുന്നു.
ഇൻഷുറൻസ്, മീഡിയ, മെഡിക്കൽ, എൻജിനീയറിംഗ്, ടെക്‌നിക്കൽ, ഐ ടി, അക്കൗണ്ടിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, സെയിൽ, അഡ്മിനിസ്‌ട്രേഷൻ മാൻപവർ എന്നീ മേഖലകളിൽ നിന്നുള്ള 87 തസ്തികകളിലേക്കാണ് വിസ നിരോധനമുള്ളത്. എന്നാൽ നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ ഇതു ബാധിക്കില്ല. പക്ഷെ പുതിയ വിസ അനുവദിക്കുകയില്ലെന്നു മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *