Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി സാന്നിധ്യം. 18 ന് തായ്‌ലൻഡിൽ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന കുവൈത്ത് ടീമിലേക്കാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിയദ മുരളി തിരഞ്ഞെടുക്കപ്പെട്ടത്.

ടീമിലെ ഏക മലയാളിയാണ് പ്രിയദ. കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം നിലവിൽ വന്ന 2008 ൽ ടീം ക്യാപ്റ്റനായിരുന്നു, അന്ന് ഫഹാഹിൽ ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായിരുന്ന പ്രിയദ.

കുവൈത്തിനുവേണ്ടി അഞ്ച് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത പ്രിയദ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ബിരുദ പഠനത്തിനിടെ രണ്ട് തവണ കേരള സംസ്ഥാന വനിതാ ടീമിലും അംഗമായിരുന്നു. പഠനശേഷം കുവൈത്തിൽ തിരിച്ചെത്തിയ പ്രിയദ കുവൈത്ത് ഇൻ‌റനാഷനൽ ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയാണ്. ബാങ്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

കുവൈത്തിൽ ജോലി ചെയ്യുന്ന ക്രിക്കറ്റ് കോച്ച് കൂടിയായ തൃശൂർ വടക്കാഞ്ചേരി സ്വദേശി മുരളി കുറ്റിക്കോടിന്റെയും നീന മുരളിയുടെയും മകളാണ് പ്രിയദ മുരളി.

Leave a Reply

Your email address will not be published. Required fields are marked *